രണ്ട് ഉപായങ്ങള്‍ ഉണ്ടെന്നാണ് പറയുക. ഒന്നു സാധകം. മറ്റത് ബാധകം. വിശ്വം മുഴുവന്‍ പോയിക്കൊണ്ടിരിക്കുന്ന മാര്‍ഗ്ഗമാണ് സാധകം.
പ്രേമത്തിന്റേത് ഈ പ്രേമവലയം സീമാതീതമായി വികസിപ്പിച്ചാല്‍ നാം സര്‍വവ്യാപകമായ ഏകപ്രേമത്തിലെത്തുന്നു. മറ്റത് നേതി നേതി- ഇതല്ല ഇതല്ല എന്നതാണ്.
മനസ്സിനെ പുറത്തേക്കു വലിച്ചിടാന്‍ ശ്രമിക്കുന്ന ഓരോ തരംഗത്തെയും മനസ്സില്‍ അടക്കുക. അപ്പോള്‍ ഒടുവില്‍ മനസ്സു ചത്തതുപോലെയാകും.
അപ്പോള്‍ സത്യം സ്വയം ആവിര്‍ഭവിക്കുന്നു. ഞങ്ങളതിനെ സമാധി ബോധാതീതാവസ്ഥ എന്നുവിളിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: