ഡിഫന്‍സ്, നേവല്‍ അക്കാദമി പരീക്ഷ

Tuesday 31 March 2015 9:43 pm IST

ന്യൂദല്‍ഹി: ഇക്കൊല്ലത്തെ നാഷണല്‍ ഡിഫന്‍സ് അക്കാദമി/നേവല്‍ അക്കാദമി പരീക്ഷ ഏപ്രില്‍ 19 രാജ്യത്തൊട്ടാകെയുള്ള 41 കേന്ദ്രങ്ങളില്‍ വച്ച് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തും. ഇ-അഡ്മിറ്റ് കാര്‍ഡുകള്‍ കമ്മീഷന്റെ വെബ്‌സൈറ്റായ http://www.upsc.gov.inÂ- അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാം. അപേക്ഷകള്‍ തിരസ്‌കരിക്കപ്പെട്ട പരീക്ഷാര്‍ത്ഥികള്‍ക്ക് ആ വിവരം അതിന്റെ കാരണം സഹിതം ഇമെയില്‍ വഴി അയച്ചിട്ടുണ്ട്. ഇ-അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് യുപിഎസ്‌സിയുടെ ഫെസിലിറ്റേഷന്‍ കൗണ്ടറില്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കുമിടയില്‍ ബന്ധപ്പെടാം. ടെലിഫോണ്‍നമ്പരുകള്‍ 01123381125, 01123385271, 01123098543. ഫാക്‌സ് മുഖേനയും പരീക്ഷാര്‍ത്ഥികള്‍ക്ക് ബന്ധപ്പെടാം. 01123387310. കടലാസിലുള്ള അഡ്മിറ്റ് കാര്‍ഡ് അയയ്ക്കില്ല. ഇ- അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാര്‍ത്ഥിയുടെ ചിത്രം പതിഞ്ഞിട്ടില്ലെങ്കിലോ, അഥവാ അതിന് വേണ്ടത്ര വ്യക്തത ഇല്ലാതെയോ വരുന്ന പക്ഷം പരീക്ഷാര്‍ത്ഥികള്‍ തങ്ങളുടെ ഒരേ പോലുള്ള രണ്ട് ഫോട്ടോകളും, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡും (സ്‌കൂള്‍ -കോളേജ് എന്നിവിടങ്ങളിലെ സ്റ്റുഡന്റ് ഐ. കാര്‍ഡ്, സമ്മതിദാന തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് മുതലായവ) ഒപ്പം ഇ-അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് ഔട്ടുമായി ചെന്നാല്‍ പരീക്ഷ ഹാളില്‍ പ്രവേശനം ലഭിക്കും. പരീക്ഷാര്‍ത്ഥികള്‍ ഏതെങ്കിലും നിവേദനം നല്കിയിട്ടുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ ഇ-മെയില്‍ പരിശോധിക്കേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.