തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന ചിത്ര-ശില്പ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിത്ര-ശില്പ വിഭാഗത്തില്‍ 25,000/- രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അഞ്ച് സംസ്ഥാന അവാര്‍ഡുകളും 10,000/- രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അഞ്ച് പ്രത്യേക പരാമര്‍ശങ്ങളും കലാവിദ്യാര്‍ത്ഥികള്‍ക്ക് 5,000/- രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അഞ്ച് അഞ്ച് പ്രത്യേക പരാമര്‍ശങ്ങളുമാണ് നല്‍കുന്നത്. ചിത്ര-ശില്പ വിഭാഗത്തില്‍ മികച്ച ഛായാചിത്രത്തിന് ശങ്കരമേനോന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണമെഡലും മികച്ച ഭൂഭാഗചിത്രത്തിന് വിജയരാഘവന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണമെഡലും നല്കുന്നു.
സംസ്ഥാന അവാര്‍ഡുകള്‍
പ്രജിത് ഇ, എന്‍. ബാലമുരളികൃഷ്ണന്‍, സന്തോഷ് മിത്ര(ഭൂമിയുടെ അവകാശികള്‍’)ജയേഷ് കെ.കെ. (‘ബേപ്പൂര്‍ സുല്‍ത്താനും പാത്തുമ്മായുടെ ആടും’സജികുമാര്‍ വി.പി.(ടെന്‍ തൗസന്റ് ഫയര്‍ പോയിന്റ്’)
പ്രത്യേക പരാമര്‍ശം
ടി.കെ. അനില്‍, ടി.എസ്. പ്രസാദ്, ഹരീന്ദ്രന്‍ ചാലാട്,ബൈജു പി.കെ, പ്രസാദ് കുമാര്‍ കെ.എസ്.
വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പരാമര്‍ശം
ശിവജി ആര്.( (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തിരുവനന്തപുരം) മുഹമ്മദ് റിയാസ് കെ.എ., ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തിരുവനന്തപുരം) ദീപ കെ.(ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തൃശൂര്‍)സനോജ് എസ്.എസ്. (രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, മാവേലിക്കര)ജോബിന് തോമസ് (ആര്.എല്‍.വി., തൃപ്പൂണിത്തുറ)മികച്ച ഭൂഭാഗ/ഛായാചിത്രംവിബിന് റാഫേല്‍ ‘സാറ’ ‘വി. ശങ്കരമേനോന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണ മെഡല്‍’ മികച്ച പ്രകൃതിദൃശ്യ ചിത്രം ഷജിത്ത് ആര്.ബി (‘വിജയരാഘവന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണ മെഡല്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: