കോട്ടയം: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ ആദായനികുതിവകുപ്പ് കസ്റ്റഡിയിലെടുത്ത വര്‍ഗീസ് ഉതുപ്പിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വീടുമായി അടുത്തബന്ധം. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ മുന്‍ പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നിബു ജോണും സുരേന്ദ്രനും വര്‍ഗീസ് ഉതുപ്പിന്റെ ബിസിനസ്സ് പങ്കാളികളാണെന്ന് സൂചന.
വര്‍ഗ്ഗീസ് ഉതുപ്പ് ഉള്‍പ്പെട്ട വെടിവെയ്പ് കേസ് ഒതുക്കിത്തീര്‍ത്തത് ഈ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ്. ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍ ഞായറാഴ്ചദിവസങ്ങളില്‍ എത്തുന്നവരുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് ഇവരാണ്. ഇവരുടെ അമേരിക്കന്‍ ബന്ധവും നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിനായി വര്‍ഗ്ഗീസ് ഉപയോഗിച്ചിരുന്നു.
സരിതാ കേസിലും തട്ടികൊണ്ട്പോകല്‍, ഭൂമിതട്ടിപ്പ് കേസിലുമെല്ലാം പ്രതികളായ ജോപ്പനും ജിക്കുമോനും സലിംരാജുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ ഏറെ വിശ്വസ്തരും, സ്റ്റാഫ് അംഗങ്ങളുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: