ദോഹ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഖത്തറിന് അട്ടിമറി വിജയം. സ്ലോവേനിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തര്‍ കീഴടക്കിയത്. കളിയുടെ 46-ാം മിനിറ്റില്‍ ഹസ്സന് ഫാഡ്ലല്ലയാണ് ഖത്തറിന്റെ വിജയഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ കൊളംബിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കുവൈറ്റിനെ തകര്‍ത്തു. കൊളംബിയക്ക് വേണ്ടി 22-ാം മിനിറ്റില്‍ അഗ്വിലാറും 68-ാം മിനിറ്റില്‍ എഡ്വിന് കാര്‍ഡോണയും 74-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം റദമല്‍ ഫാല്‍ക്കാവോയും ഗോളുകള്‍ നേടി. കുവൈറ്റിന്റെ ആശ്വാസഗോള്‍ ആദ്യപകുതിയുടെ ഇഞ്ചുറിസമയത്ത് അല്‍ ഇന്‍സിയാണ് നേടിയത്. മറ്റൊരു മത്സരത്തില്‍ മാസിഡോണിയ ഓസ്ട്രേലിയയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
ഇന്നലെ നടന്ന മറ്റൊരു കളിയില്‍ കാനഡ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പ്യൂര്‍ട്ടോറിക്കയെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: