ഇടഞ്ഞ ആന ഉടമയെ കുത്തിക്കൊന്നു

Wednesday 1 April 2015 12:29 pm IST

കോട്ടയം: ഇടഞ്ഞ ആനയുടെ കുത്തേറ്റ് ഉടമ മരിച്ചു. പാലാ ടിംബേഴ്‌സ് ഉടമ പൂഞ്ഞാര്‍ ഒഴാക്കല്‍ ബാബുവാണ് (58) മരിച്ചത്. തടിപിടിപ്പിക്കാനായി കൊണ്ടുവന്ന കീറ്റന്‍പറമ്പന്‍ എന്ന ആനയാണ് ഉടമയെ കുത്തിയത്. ഇന്ന് രാവിലെ 7.35ന് ഈരാറ്റുപേട്ട തീക്കോയി മുപ്പതേക്കറിലായിരുന്നു സംഭവം. മദപ്പാടിനെ തുടര്‍ന്ന് ദിവസങ്ങളായി ആനയെ പുരയിടത്തില്‍ തളച്ചിരിക്കുകയായിരുന്നു. എത്ര ഇടഞ്ഞുനിന്നാലും ആന ബാബുവിനെ അനുസരിച്ചിരുന്നു. ഈ ധൈര്യത്തിലാണ് ആനയുടെ അടുക്കലേക്ക് ബാബു എത്തിയത്. പാപ്പാനെത്തും മുമ്പേ അഴിക്കാന്‍ ശ്രമിക്കുന്നതിടെ കലിപൂണ്ട ആന ബാബുവിനെ വട്ടംചുറ്റി നിലത്തിട്ട ശേഷം കുത്തുകയായിരുന്നു. തുടര്‍ന്ന് ഓടിയ ആന പ്രദേശത്ത് ഭീകാരന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് മയക്കുവെടി വച്ചാണ് ആനയെ തളച്ചത്. 12 പേരെ ഈ ആന കുത്തി കൊന്നിട്ടുണ്ട്. പൂഞ്ഞാര്‍ മേഖലയില്‍ തന്നെ ഈ ആന മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തിയിട്ടുണ്ട്. അപകടകാരിയായ ഈ ആനയെ മീനച്ചില്‍ താലൂക്കില്‍ പ്രവേശിപ്പിക്കരുതെന്ന ഉത്തരവും നിലവിലുണ്ടെന്ന് പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.