പാലക്കാട്: വാളയാറില്‍ ലോറി ഉടമകള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെടും. സമരക്കാരുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വാളയാര്‍ ചെക്ക്പോസ്റ്റിലെ ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ലോറി ഉടമകളുടെ സംഘടനയായ ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസി(എഐഎംടിസി) ന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം നടത്തുന്നത്.
ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ചരക്ക് നീക്കം സ്തംഭിച്ചിരുന്നു ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രി ഇടപെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: