പുന്നപ്രയില്‍ ശുദ്ധജല വിതരണം നിലച്ചു

Wednesday 1 April 2015 6:24 pm IST

ആലപ്പുഴ: പുന്നപ്രയില്‍ ശുദ്ധജല വിതരണം നിലച്ചു. വീട്ടമ്മമാര്‍ നെട്ടോട്ടത്തില്‍, അധികാരികള്‍ ഉറക്കത്തില്‍. പുന്നപ്ര വില്ലേജ് ഓഫീസ് വളപ്പില്‍ സ്ഥിതിചെയ്യുന്ന പമ്പു ഹൗസില്‍ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതോടെയാണ് ഒരിറ്റു ദാഹജലത്തിനുവേണ്ടി വീട്ടമ്മമാര്‍ നെട്ടോട്ടമോടുന്നത്. ഒരാഴ്ചക്കാലമായി ശുദ്ധജലം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പുന്നപ്ര തെക്കു പഞ്ചായത്ത് ഓഫീസും ആലപ്പുഴ വഴിച്ചേരിയിലെ ജലവിഭവ വകുപ്പ് ഓഫീസും കയറിയിറങ്ങിയിട്ടും ഇവരുടെ ഭാഗത്തുനിന്നും യാതൊരൂ നടപടിയും ഉണ്ടായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ ശുദ്ധജലവിതരണം ചെയ്യാന്‍ ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.