ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ പുതിയ ലോക്പാലിനെ നിയമിച്ച നടപടിയെ മുന്ലോക്പാല് രാംദാസ് ചോദ്യം ചെയ്യുന്നു. ലോക്പാല്‍ എന്ന നിലയില്‍ തന്റെ കാലാവധി 2016 നവംബറിലെ അവസാനിക്കുകയുള്ളുവെന്ന് മുന്‍ നാവികസേന തലവന്‍ കൂടിയായ രാംദാസ് പറഞ്ഞു. സമാധാനത്തിനുള്ള 2004ലെ മഗ്സസെ അവാര്‍ഡും ലഭിച്ച വ്യക്തിയാണ് രാംദാസ്.
അതേസമയം ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വരെ രാംദാസിന്റെ കാലാവധി നീട്ടി നല്‍കുകയായിരുന്നുവെന്നാണ് എഎപിയുടെ വാദം. പാര്‍ട്ടി ഭരണഘടനയനുസരിച്ച് മൂന്ന് വര്‍ഷമാണ് ലോക്പാലിന്റെ കാലാവധിയെന്ന് രാംദാസ് വ്യക്തമാക്കി. 2013 നവംബറിലാണ് നിയമിതനാവുന്നത്. തന്നോട് ആലോചിക്കാതെയാണ് പുതിയ നിയമനം നടത്തിയതെന്നും രാംദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: