കോട്ടയം: മദ്യവിപത്തിന് അറുതി വരുത്താന്‍ ഹൈക്കോടതി ശരിവച്ച മദ്യനയം സ്വാഗതാര്‍ഹമാണെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ അറിയിച്ചു. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന മദ്യനിരോധനം സമ്പൂര്‍ണ്ണ മദ്യനിരോധനത്തില്‍ എത്തിക്കുവാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. മദ്യനയം മൂലം വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: