ഏകാത്മമാനവദര്‍ശനം ദേശീയ വിചാരസത്രം കൊച്ചിയില്‍

Wednesday 1 April 2015 8:07 pm IST

കൊച്ചി: ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നാല്, അഞ്ച് തീയതികളില്‍ എളമക്കര ഭാസ്‌കരീയത്തില്‍ ഏകാത്മമാനവ ദര്‍ശനം ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാഷ്ട്രീയ സംഘാടകനും തത്വചിന്തകനുമായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ഭാരതീയ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ 1965ല്‍ ആവിഷ്‌കരിച്ച തത്വചിന്താപദ്ധതിയാണ് ഏകാത്മമാനവ ദര്‍ശനം. പദ്ധതിയുടെ വിശദമായ പഠനമാണ് സെമിനാറില്‍ നടക്കുന്നത്. ഏകാത്മമാനവ ദര്‍ശനത്തിലൂടെ രാഷ്ട്ര നിര്‍മാണം, ഏകാത്മമാനവ ദര്‍ശനത്തിന്റെ സമകാലിക പ്രസക്തി, ഏകാത്മമാനവ ദര്‍ശനവും വിദേശ ഇസങ്ങളും, ഈ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ വികസനത്തിന്റെ സാമ്പത്തിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ദേശീയ വിദ്യാഭ്യാസ നയം, സ്ത്രീശാക്തീകരണവും പ്രതിസന്ധികളും തുടങ്ങിയ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്യും. ഡോ. മുരളീ മനോഹര്‍ ജോഷി, ശ്രീദത്താത്രേയ ഹോസബളെ, എസ്. ഗുരുമൂര്‍ത്തി, ഡോ. അശോക് മോഡക്, ആര്‍.ഹരി, നിവേദിത ബിഡേ, ഡോ. എം. മോഹന്‍ദാസ്, ഡോ. ടി.വി. മുരളീ വല്ലഭന്‍, ഡോ. കെ. ജയപ്രസാദ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്‍, ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.