പുളിയന്മല(ഇടുക്കി): ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 300 ലിറ്റര്‍ വ്യാജ കളള് പിടികൂടി. രണ്ട് പേര് അറസ്റ്റിലായി. പുലിയന്മല കുറ്റിയാനിക്കല്‍ ശ്യാം, ഏഴുമുക്ക് വിജയവിലാസം ഉദയകുമാര്‍ എന്നിവരെയാണ് കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ റ്റി.വി ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്നലെ രാവിലെ 11 ന് പ്രതികള്‍ ആപ്പെ ഓട്ടോറിക്ഷയില്‍ ഒന്‍പത് ജാറുകളില്‍ സൂക്ഷിച്ച കള്ളുമായി എക്സൈസ് സംഘത്തിന്റെ മുന്നില്‍പ്പെട്ടത്. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പഞ്ചസാരമാത്രമാണ് കള്ളില്‍ ചേര്‍ക്കുന്നതെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. കുമളി,ചെങ്കര എന്നീ കേന്ദ്രങ്ങളിലേക്ക് കള്ള് എത്തിക്കാനായിരുന്നു പ്രതികളുടെ നീക്കം.
പിടിച്ചെടുത്ത കള്ളിലെ രാസവസ്തുക്കളുടെ അളവ് ശേഖരിക്കാന്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: