പറവൂര്‍: പതിനാലുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പള്ളിവികാരി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്ദ്മാതാ പള്ളി വികാരി ഫാ. എഡ്വിന് ഫിഗറസ് (41) ആണ് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പള്ളിയില്‍ കുര്ബാനക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോയിരുന്ന പെണ്‍കുട്ടിയെ പള്ളിവികാരി അടുപ്പം നടിച്ച് മേടയിലേക്ക് വിളിക്കുകയായിരുന്നു. അവിടെവെച്ച് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
പുറത്തുപറഞ്ഞാല്‍ കുടുംബത്തെ സഹിതം ഇല്ലാതാക്കിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയത്രെ. ജനുവരിയില്‍ തുടങ്ങിയ പീഡനം മാര്‍ച്ച് 28 വരെ തുടര്‍ന്നതായി പരാതിയില്‍ പറയുന്നു. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി വീട്ടില്‍ പറയുകയായിരുന്നു. മതിലകം അരിപ്പാലം സ്വദേശിയായ ഫാ. എഡ്വിന് ഫിഗറസ് ഒളിവിലാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പുത്തന്‍വേലിക്കര എസ്ഐ ഷിബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: