ബഹുഭാര്യാത്വം നിയമവിരുദ്ധം

Wednesday 1 April 2015 11:25 pm IST

ബഹുഭാര്യാത്വം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തൃശൂര്‍ സ്വദേശി കെ. വേണുഗോപാല്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ യാതൊരു വിവേചനവുമില്ലെന്നാണ് 26-2-2015 ന് കോടതി വിധി പ്രഖ്യാപിച്ചത്! മുസ്ലീം പുരുഷന്മാര്‍ നാലില്‍ കൂടുതല്‍ വിവാഹം കഴിച്ചാലേ ക്രിമിനല്‍കുറ്റമാകുന്നുള്ളൂവെന്നും സ്ത്രീകള്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ചാലും ക്രിമിനല്‍കുറ്റമാകുന്നുള്ളൂവെന്നുമാണ് വിധി. ഇതൊരു മഹല്ല് നേതാവിന്റെ വിധിപോലെയായി. ആധുനികലോകത്തും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കാനുള്ള നിയമമാണിത്. ഇത്തരം നിയമങ്ങള്‍ ഭേദഗതി ചെയ്യണമെങ്കില്‍ പടച്ചതമ്പുരാന്‍തന്നെ ഇറങ്ങിവരണമെന്ന നിലപാടാണ് മതയാഥാസ്ഥിതികരെല്ലാം സ്വീകരിച്ചുവരുന്നത്. അതുകൊണ്ടുതന്നെ ലോകാവസാനം വരെ ഈ പുരുഷമേധാവിത്വ നിയമങ്ങള്‍ നിലനിര്‍ത്തണമെന്നാണ് കോടതി പോലും നിര്‍ദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇത്തരം നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരാത്തിടത്തോളം കാലം കോടതിയില്‍ പോയിട്ടും സ്ത്രീകള്‍ക്ക് രക്ഷകിട്ടില്ലെന്നാണ് കോടതിയുടെ ഈ വിധി വ്യക്തമാക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.