കൊച്ചി : ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റേയും കുര്‍ബാന സ്ഥാപനത്തിന്റേയും ഓര്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. പെസഹായോട് അനുബന്ധിച്ച് ദേവാലയങ്ങളില്‍ കാലുകഴുകല്‍ ശുശ്രൂഷ നടക്കും.
പൗരസ്ത്യ സുറിയാനി ആരാധനാക്രമം പിന്തുടരുന്ന സീറോ മലബാര്‍ ദേവാലയങ്ങളില്‍ രാവിലെയും വൈകുന്നേരവുമായാണ് കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പാശ്ചാത്യ സുറിയാനി ആരാധനാക്രമം പിന്തുടരുന്ന സീറോ മലങ്കര, ഓര്‍ത്തഡോക്സ്, യാക്കോബായ ദേവാലയങ്ങളില്‍ പ്രാര്ത്ഥനാശുശ്രൂഷകര് ഉച്ചയ്ക്ക് ശേഷം നടക്കും.
ലത്തീന്‍ സഭയുടെ ദേവാലയങ്ങളിലും മാര്‍ത്തോമ, സിഎസ്ഐ സഭകളിലും പെസഹായോട് അനുബന്ധിച്ച് പ്രത്യേകമായ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: