സ്പിരിറ്റ് മൊത്തവിതരണക്കാരന്‍ റിമാന്‍ഡില്‍

Thursday 2 April 2015 6:54 pm IST

കൊച്ചി: കഴിഞ്ഞ ദിവസം അറസ്റ്റിലായ സ്പിരിറ്റ് മൊത്തവിതരണക്കാരന്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ ശാന്തിപുരം പുതുമനപ്പറമ്പ് ചിറ്റേഴത്ത് വീട്ടില്‍ കുമാരന്റെ മകന്‍ കൊമ്പന്‍ അനില്‍ എന്ന  അനില്‍കുമാറിനെ (38) റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ്ജയിലില്‍ അടച്ചു. എറണാകുളം ക്രൈംബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കായംകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. 2012 ല്‍ കായംകുളം ഗോവിന്ദമുട്ടം ജംഗ്ഷന് സമീപം ചകിരിതാറ്റ് മില്ലില്‍ 147 കന്നാസുകളില്‍ വില്‍പ്പനക്കായി അനധികൃതമായി ഒളിപ്പിച്ചുസൂക്ഷിച്ചുവച്ചിരുന്ന 5145 ലിറ്റര്‍ സ്പിരിറ്റ് പിടിച്ച സംഭവത്തില്‍ പ്രതിയാണിയാള്‍.ഈ കേസിലെ ആറ് പ്രതികളെ അറസ്റ്റുചെയ്തിരുന്നു. ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് അലക്‌സ് കെ. ജോണിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ആലപ്പുഴ വിഭാഗം ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ പി.കെ. സാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തില്‍പ്പെട്ട എസ്‌ഐ പി.എസ്. തങ്കച്ചന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എ. ജോസഫ്, ചെറിയാന്‍ ജോണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.കെ. നൗഷാദ്, സി.എസ്. സുരേഷ്‌കുമാര്‍ എന്നിവര്‍ചേര്‍ന്നാണ് ആലപ്പുഴ കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്റ്പരിസരത്തുനിന്ന് അനില്‍കുമാറിനെ അറസ്റ്റുചെയ്തത്. ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലും ആലപ്പുഴ എക്‌സൈസ് വിഭാഗത്തിലുമായി മറ്റ് ഏഴോളംഅബ്കാരികേസുകളില്‍ പ്രതിയാണ് അനില്‍കുമാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.