ഈശ്വരകൃപ

Thursday 2 April 2015 9:46 pm IST

ആദ്യമായി നമുക്ക് നമ്മുടെ സ്വഭാവത്തെ ശുദ്ധീകരിക്കേണ്ടതുണ്ട്. അഴുക്കുള്ള പാത്രത്തിലേക്കു പാല്‍ പകരുകയാണെങ്കില്‍ പാല്‍ ചീത്തയാകും. അതിനാല്‍ പാല്‍ പകരുന്നതിനു മുന്‍പായി പാത്രം വൃത്തിയാക്കണം. ആത്മീയോന്നതി ആഗ്രഹിക്കുന്ന ഒരുവന്‍ ആദ്യം അവനവനെ ശുദ്ധീകരിക്കാന്‍ ശ്രമിക്കണം. മനസ്സിനെ ശുദ്ധീകരിക്കുകയെന്നാല്‍ ചീത്ത ചിന്തകളും അനാവശ്യചിന്തകളും വെടിയുക, സ്വാര്‍ത്ഥതയും ആഗ്രഹങ്ങളും കുറയ്ക്കുക എന്നതാണ്. അതിനാണ് സ്വപ്രയത്‌നം . എന്നാല്‍ ഈ പ്രയത്‌നത്തിനും ഉപരിയായി ഒന്നുണ്ട്. ഈശ്വരകൃപ. അതു നമ്മളില്‍ എത്തണമെങ്കില്‍ ആവശ്യം വേണ്ടതു വിനയമാണ്. ഇതിനൊക്കെ നമ്മളെ തയ്യാറാക്കുന്നതാണ് ഭക്തിയും ധ്യാനവും. ധ്യാനത്തിലൂടെ മനഃശാന്തി മാത്രമല്ല, ഭൗതികപുരോഗതിയും ലഭിക്കും. തത്ത്വമറിഞ്ഞുള്ള ധ്യാനം മുക്തിക്കും വഴിയൊരുക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.