ജന്മഭൂമി വാര്‍ത്ത നഗരസഭ ശരിവച്ചു; സിപിഎമ്മിന്റെ ചവറ്റുകൊട്ട നീക്കാന്‍ നിര്‍ദ്ദേശം

Thursday 2 April 2015 10:45 pm IST

ഏലൂര്‍: ഏലൂര്‍ നഗരത്തില്‍  മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്‍ സ്ഥാപിച്ച നടപടി നഗരത്തെ മാലിന്യവല്‍ക്കരിക്കുന്നു എന്ന ജന്മഭൂമി വാര്‍ത്താചിത്രം  നഗരസഭയുടെ നടപടിക്ക് കാരണമായി. പാതാളത്ത് റോഡ് കയ്യേറി സിപിഎം സ്ഥാപിച്ച വേസ്റ്റ് ബിന്‍ 24 മണിക്കൂറിനകം പൊളിച്ച് നീക്കാനാണ് നഗരസഭ ഉത്തരവിട്ടിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിക്കാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. വേസ്റ്റ് ബിന്‍ നിറഞ്ഞ് കവിഞ്ഞ് മാലിന്യം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയതോടെയാണ് നഗരസഭയുടെ നടപടി. മാലിന്യം തരം തിരിച്ച് സംസ്‌ക്കരിക്കണമെന്ന നഗരസഭയുടെ നിര്‍ദ്ദേശം സിപിഎം വേസ്റ്റ് ബിന്‍ വന്നതോടെ ജനം തിരസ്‌ക്കരിക്കുകയായിരുന്നു. ഇതോടെ മാലിന്യ നീക്കം തടസ്സപ്പെട്ടു. പൊതുജനം റോഡിലൂടെ  മൂക്ക്‌പൊത്തി നടക്കണമെന്ന സ്ഥിതിയിലായി. തരം തിരിക്കാത്ത മാലിന്യങ്ങള്‍ ബിന്നില്‍ നിന്ന്   കുഴികണ്ടെത്തെ സംസ്‌ക്കരണ കേന്ദ്രത്തില്‍ തള്ളുന്നത്   സിപിഎം കൗണ്‍സിലര്‍ എതിര്‍ത്തതോടെയാണ് പാതാളത്ത് നിന്നുള്ള മാലിന്യ നീക്കം തടസ്സപ്പെട്ടത്. ഇതോടെ തരം തിരിക്കാതെ മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്‍ സ്ഥാപിച്ച സിപിഎം  പ്രസ്തുത ബിന്‍ പൊളിച്ച് നിക്കാന്‍ നഗരസഭ നോട്ടീസ് നല്‍കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.