തൃശൂര്‍: നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഢാമ ശേഷാദ്രി അഭിപ്രായപ്പെട്ടു. അഭിഭാഷക പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തില്‍ കേരളീയര്‍ ഏറെ മുന്നിലാണ്. എന്നാല്‍ വ്യവഹാരത്തില്‍ ശരാശരിയില്‍ താഴെയും, ശേഷാദ്രി പറഞ്ഞു.
ബ്രിട്ടീഷുകാരുടെ രീതി പിന്തുടരുന്നതുമൂലം ഭാരതീയ നിയമ സംവിധാനം ഏറെ വീഴ്ച്ച കളെ നേരിടുന്നുണ്ട്. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കൃത്യസമയത്ത് ന്യായാധിപന്റെ അടുത്തേക്കെത്താത്തതും കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ഡി. ഭരത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്മാന് റിട്ട. ജില്ലാ ജഡ്ജ് കെ. ചന്ദ്രദാസ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അഡ്വ. രവികുമാര്‍ ഉപ്പത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: