തൃശൂര്‍: ചാവക്കാട് അഞ്ചങ്ങാടിയില്‍ യുവാവിനെ നട്ടുകാര്‍ തല്ലിക്കൊന്നു. കടപ്പുറം പുതിയേടത്ത് തവഹീറാണ് കൊല്ലപ്പെട്ടത്.
ഇന്നലെ അര്‍ദ്ധരാത്രി അഞ്ചങ്ങാടി കടപ്പുറത്തെ വീട്ടില്‍നിന്ന് യുവാവിനെ വലിച്ചിറക്കി തല്ലി കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
അസമയത്ത് കടപ്പുറത്തുള്ള ഒരു വീട്ടില്‍ സവാഹിറിനെ കണ്ടതാണ് ആക്രമണകാരണം. ഇവിടെയുള്ള ഒരു സ്ത്രീയുമായി തവഹീറിന് ബന്ധമുള്ളതായും ഇന്നലെ ഇവിടെ എത്തിയ ഇയാളെ ഒരു സംഘമാളുകള്‍ ആക്രമിക്കുകയുമായിരുന്നു എന്നും പോലീസ് പറഞ്ഞു. വീടിനകത്തു വെച്ചും പുറത്തു വെച്ചും ക്രൂരമായി തല്ലി ചതക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ അവശനായ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
അവിടെ എത്തിയപ്പോള്‍ സംഘം കടന്നു കളഞ്ഞു. ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: