ന്യൂദല്‍ഹി : സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ സേവാ സംഗമത്തിന് തുടക്കമായി.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് നാലായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ദല്‍ഹിയില്‍ ഹരിദ്വാര്‍ ശങ്കരാചാര്യ സ്വാമി രാജരാജേശ്വരാശ്രമജി ഉദ്ഘാടനം ചെയ്തു.
ആര്.എസ്സ് .എസ്സ്.സര്‍സംഘചാലക് മോഹന്‍ ഭാഗവത്, മാതാഅമൃതാനന്ദമയി, ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി.സഹസര്‍കാര്യവാഹ് ദത്താത്രയഹൊസബാളെ എന്നിവര്‍ മുന്ന് ദിവസത്തെ സംഗമത്തില്‍ പങ്കെടുത്ത് മാര്ഗ്ഗനിര്ദേശംനല്കും.
രാജ്യത്തെ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: