തൃശൂര്‍: യുവാവിനെ തലയ്ക്കടിച്ച കൊന്ന കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. അഞ്ചങ്ങാടി സ്വദേശികളായ ഷാഹിദ്. റംഷാദ് എന്നിവരാണ് അറസ്റ്റിലായത്.
ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി മൂസാറോഡില്‍ പുതിയേടത്ത് മാമുട്ടിയുടെ മകന് സവാഹിറാണ് (27) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 12 മണിക്കാണ് സംഭവം.
പരിചയക്കാരിയുടെ വീട്ടിലെത്തിയ യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവതിയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: