കൊല്‍ക്കത്ത : ഹൗറയിലെ ബേലൂര്‍ മഠത്തില്‍ സ്ഫോടനം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ രണ്ട് വീര്യം കുറഞ്ഞ ബോംബുകള്‍ പൊട്ടിത്തെറിച്ചത് . പ്രധാന ക്ഷേത്രത്തിനു പുറത്ത് ഭക്തരുടെ ചെരുപ്പുകള്‍ സൂക്ഷിക്കുന്നിടത്താണ് ബോംബുകള്‍ പൊട്ടിത്തെറിച്ചത് .
സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്ഫോടനത്തിന്റെ ആഘാതത്തില്‍ മഠത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ കൗണ്ടറുകള്‍ക്ക് കേടുപാടുകള്‍ പറ്റി.
വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ മഠത്തില്‍ വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വാമി വിവേകാനന്ദന് സ്ഥാപിച്ച ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനമാണ് ബേലൂര്‍ മഠം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: