ജമ്മു: ജമ്മു കാശ്മീരിലെ രജൗരിയില്‍ കുഴിബോംബ് പൊട്ടി മൂന്ന് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ശനിയാഴ്ച .രാവിലെ ഒന്‍പതോടെയാണ് സ്ഫോടനമുണ്ടായതെന്ന് രാജൗരിയിലെ എസ്.എസ്.പി ഹസീബ് മുഗള്‍ പറഞ്ഞു .
കൊല്ലപ്പെട്ടവരില്‍ മൂന്ന് പേരും ബിഹാര്‍ സ്വദേശികളാണ്. നിയന്ത്രണരേഖയുടെ സമീപത്തുള്ള ജഹാഗീറിലെ വയലില്‍ ജോലിക്ക് പോയവരാണ് മരിച്ചത്.
വലിയ ടാങ്കുകളും യുദ്ധ വാഹനങ്ങളും മറ്റും തകര്‍ക്കാനായി ഉപയോഗിക്കുന്ന ആന്റി ടാങ്ക് മൈന്‍ എന്ന കുഴിബോംബ് അവരുടെ ശ്രദ്ധയില്പ്പെട്ടിരിക്കാമെന്നും അവര്‍ അതില്‍ സ്പര്ശിച്ചപ്പോള് അത് പൊട്ടിത്തെറിച്ചതാകാമെന്നാതാണ് പ്രാഥമിക നിഗമനം.
മേഖലയില്‍ കുഴിബോംബ് സ്ഫോടനങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് നിത്യസംഭവങ്ങളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: