രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 33 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും അഞ്ച് ബോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
നെടുംതീവിനടുത്ത് മീന്‍ പിടിച്ചതിന് തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലക്കാരായ മുക്കുവരെയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തതെന്ന് നാഗപട്ടിണം ഫിഷറീസ് വകുപ്പിന്റെ ജോയിന്റ് ഡയറക്ടറായ സുബ്ബുരാജ് പറഞ്ഞു.ഇവരെ കാഞ്ചിസന്തുരൈയിലേക്ക് കൊണ്ടുപോയെന്നും സുബ്ബുരാജ് വ്യക്തമാക്കി.
ലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ മീന്‍ പിടിക്കാന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അനുവദിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നവരുടെ ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ നാവിക സേനയ്ക്ക് താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: