തുറവൂര്‍: വൈദ്യുത പോസ്റ്റില്‍ ജീപ്പിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിന് ദേശീയപാതയില്‍ തുറവൂര്‍ എന്‍സിസി കവലയ്ക്ക് വടക്കുവശത്താണ് അപകടം. നെറ്റിക്കാടന് കണ്സ്ട്രഷന് കമ്പനിയുടെ ജീപ്പാണ് ഫോസ്റ്റ് ഇടിച്ചു തകര്‍ത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണം. തകരാറിലായ പോസ്റ്റ് നന്നാക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. കുത്തിയതോട് എസ്ഐ: തോമസ് ഡാനിയേല്‍, കുത്തിയതോട് ഇലട്രിസിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: