മുഹമ്മ: കഞ്ചാവും നിരോധിത പുകയില ഉത്പന്നവുമായി രണ്ടു യുവാക്കളെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചരി പഞ്ചായത്ത് 17-ാം വാര്‍ഡ് അമ്പനാകുളങ്ങര വെളി സജീറി (21)നെ കഞ്ചാവുമായും, മുഹമ്മ ഒമ്പതാം വാര്‍ഡ് വട്ടപ്പറമ്പില്‍ രമേശി (19)നെ ഹാന്സുമായുമാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മുഹമ്മയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മാര്‍ക്കറ്റ് പരിസരത്ത് നിന്നും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ആംപ്യൂള്‍ കുപ്പികളും സിറിഞ്ചും കണ്ടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചേര്‍ത്തല ഡിവൈഎസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുഹമ്മ പോലീസ് വേഷംമാറി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: