അവാര്‍ഡ് നല്‍കിയവരെ അപമാനിച്ച് കെ.സി. വേണുഗോപാല്‍ എംപി

Saturday 4 April 2015 6:12 pm IST

കെ.സി. വേണുഗോപാല്‍ എംപിക്ക് നല്‍കിയ മെമന്റോ ആക്രിക്കടയില്‍ ഉപേക്ഷിച്ച നിലയില്‍

ആലപ്പുഴ: ബഹുമാന പുരസരം അവാര്‍ഡ് നല്‍കിയവരെ കെ.സി. വേണുഗോപാല്‍ എംപി അപമാനിച്ചു. ബഹ്‌റിനിലെ ആലപ്പുഴ അസോസിയേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ തീയേറ്റര്‍ നല്‍കിയ മെമന്റോ ആക്രിക്കടയ്ക്ക് നല്‍കിയാണ് എംപി അവാര്‍ഡ് നല്‍കിയവരെ അവഹേളിച്ചത്.
വേണുഗോപാല്‍ ബഹ്‌റിന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ അജയകുമാര്‍ മെമന്റോ നല്‍കിയത്. ആലപ്പുഴയില്‍ നിന്നുള്ള എംപിയായതിനാലാണ് ബഹ്‌റിനിലെ പ്രവാസികളായ ആലപ്പുഴക്കാര്‍ വേണുഗോപാലിന് ആദരപൂര്‍വം മെമന്റോ സമ്മാനിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കാളാത്ത് ഒരു ആക്രിക്കടയിലാണ് ഈ മെമന്റോ കാണാന്‍ സാധിച്ചത്. രാഷ്ട്രീയക്കാര്‍ക്ക് വോട്ടര്‍മാര്‍ നല്‍കുന്ന ആദരവ് ഇത്തരത്തില്‍ ആക്രിക്കടയിലും മാര്‍ക്കറ്റിലും ഉപേക്ഷിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.