ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ ജില്ലയിലെ നോണ്‍ പ്രൊഫഷണല്‍ ടീമുകളെ പങ്കെടുപ്പിച്ച് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കും. ഏപ്രില്‍ 24, 25, 26 തീയതികളില്‍ എസ്ഡിവി സ്കൂള്‍ ഗ്രൗണ്ടിലാണ് മത്സരം. എംപിമാരും എംഎല്‍എമാരും അടങ്ങുന്ന ജനപ്രതിനിധികളുടെ ടീമും ആലപ്പുഴ പ്രസ് ക്ലബ് ടീമും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ പ്രസ് ക്ലബുമായി 13ന് മുമ്പ് ബന്ധപ്പെടുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും എവറോളിങ് ട്രോഫിയും സമ്മാനമായി നല്‍കുമെന്ന് പ്രസ് ക്ലബിന്റെ സ്പോര്‍ട്സ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: