അമ്പലപ്പുഴ: ജനങ്ങള്‍ക്ക് ഭീഷണിയായി തെരുവു നായ്ക്കള്‍. കടിയേറ്റ് ആശുപത്രിയില്‍ എത്തിയാലും രക്ഷയില്ല. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററും തെരുവ് നായ്ക്കള്‍ കൈയടക്കി. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളെ കാത്തിരിക്കുന്നത് പ്രസവിച്ച് കിടക്കുന്ന നായ്ക്കളും ഇവര്‍ കൈയടക്കിയ മുറികളുമാണ്. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന്, കച്ചേരിമുക്ക്, പുത്തന്‍കുളം, ക്ഷേത്രപരിസരം എന്നിവിടങ്ങളും പുറക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിക്കഴിഞ്ഞു. പുലര്‍ച്ചെ ജോലിക്ക് പോകുന്ന മത്സ്യത്തൊഴിലാളികള്‍, പത്രവിതരണക്കാര്‍, തീവണ്ടി യാത്രക്കാര്‍ തുടങ്ങി നിരവധിപേരാണ് തെരുവ് നായ്ക്കളുടെ ശല്യം കാരണം ദുരിതത്തിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: