മഡ്ഗാവ്: ഐ ലീഗ് ഫുട്ബോൡ ഏറ്റവും പിന്നിലുള്ള രണ്ട് ടീമുകളുടെ പോരാട്ടം സമനിലയില്‍ കലാശിച്ചു. മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഡെംപോ ഗോവയും സ്പോര്‍ട്ടിംഗ് ഗോവയും തമ്മിലുള്ള മത്സരമാണ് സമനിലയില്‍ കലാശിച്ചത്. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.
ഡെംപോക്കായി ഹാരൂണ്‍ ഫക്രുദ്ദീന്‍ 23, 89 മിനിറ്റുകളിലും സ്പോര്‍ട്ടിംഗിനായി 45-ാം മിനിറ്റില്‍ വിക്ടോറിനോ ഫെര്‍ണാണ്ടസും 68-ാം മിനിറ്റില്‍ ഒഡാഫ ഒകോലിയും ഗോളുകള്‍ നേടി. ഇരുടീമുകളും ഒരു തവണ ലീഡ് നേടിയശേഷമാണ് സമനില വഴങ്ങിയത്.
ഐ ലീഗില്‍ 11 കളികള്‍ പൂര്‍ത്തിയാക്കിയ ഡെംപോ 10 പോയിന്റുമായി പത്താം സ്ഥാനത്തും 12 കൡകളില്‍ നിന്ന് ആറ് പോയിന്റ് മാത്രമുള്ള സ്പോര്‍ട്ടിംഗ് ഗോവ പതിനൊന്നാം സ്ഥാനത്തുമാണ്. 10 കൡകളില്‍ നിന്ന് 24 പോയിന്റുമായി മോഹന്‍ബഗാനാണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: