ദൈവം ശപിക്കില്ല

Saturday 4 April 2015 9:23 pm IST

അറിഞ്ഞുകൊണ്ടല്ല ആരും ദോഷത്തില്‍പെടുന്നത്. അറിവുള്ളവര്‍ ദോഷം ചെയ്യുകയില്ല. മായാശക്തിയുടെ പ്രേരണയാല്‍ നിഷിദ്ധകര്‍മ്മങ്ങളില്‍പ്പെട്ട അന്ധകാരത്തിനടിമയായിപ്പോകുന്നു. അതിനാല്‍ കരുതല്‍ കുറവുകൊണ്ട് ദുഃഖത്തില്‍പ്പെട്ടുപോകരുത്. ദൈവം ആരെയും ശപിക്കുകയില്ല. ദൈവം രക്ഷിതാവാണ്. അറിവില്ലാത്ത ശിശു ദീപത്തില്‍ പിടിച്ചുപൊള്ളുന്നു. നല്ല കാര്യങ്ങള്‍ക്കുപയോഗപ്പെടുത്തേണ്ടി വരുന്ന വിദ്യുച്ഛക്തിയില്‍ പിടിച്ചാല്‍ മരിക്കും. അതിനു വൈദ്യുതിയല്ല കുറ്റവാളി. അറിവില്ലാത്തവര്‍ നിയമം മറന്ന് ദൈവശക്തിക്കു അഹിതമായി ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്ത് ദുഃഖമനുഭവിക്കുന്നു. അതിനു ഈശ്വരന്‍ ഉത്തരവാദിയല്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.