പാലാ: നിയന്ത്രണംവിട്ട കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തിയശേഷം റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ചു. ബൈക്ക് യാത്രികന് വിളക്കുമാടം വെച്ചൂതാഴെ അനീഷിനെ(27) അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ റോഡരുകിലെ പത്തടി താഴ്ചയിലേക്ക് പാടത്തിലേയ്ക്ക് തലകീഴായി മറിഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ പുലിയന്നൂര്‍ ബൈപാസിലായിരുന്നു അപകടം. പാലാ ഭാഗത്തുനിന്ന് ചേര്‍പ്പുങ്കലിലേക്ക് വരുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ബൈപാസില്‍ എതിര് ദിശയില്‍ വരുകയായിരുന്ന ബൈക്കിലിടിച്ചശേഷം റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു. റോഡരുകില്‍ കാര്‍ നിര്‍ത്തിയശേഷം യാത്രക്കാര്‍ സമീപത്തെ നഴ്സറിയിലേക്ക് കയറിയ ഉടനെയായിരുന്നു അപകടം. ചേര്‍പ്പുങ്കല്‍ സ്വദേശിയുടേതാണ് നിയന്ത്രണംവിട്ട് ഇടിച്ച കാര്‍. പുലിയന്നൂര്‍ സ്വദേശിയുടേതാണ് മറിഞ്ഞ കാര്‍. ഇരു കാറുകളിലെയും യാത്രക്കാര്‍ക്ക് പരുക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: