രാഷ്ട്രപതി ഈസ്റ്റര്‍ ആശംസ നേര്‍ന്നു

Sunday 5 April 2015 9:45 am IST

ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈസ്റ്റര്‍ ആശംസ നേര്‍ന്നു. ദുര്‍ബലരോടും പാവപ്പെട്ടവരോടുമുള്ള സേവന സമര്‍പ്പണത്തില്‍ യേശുക്രിസ്തുവിന്റെ മാതൃക പ്രചോദനം നല്‍കട്ടേയെന്ന് രാഷ്ട്രപതി സന്ദേശത്തില്‍ പറയുന്നു. ഈ ഈസ്റ്റര്‍ ആഘോഷവേളയില്‍ എല്ലാ പൗരന്മാര്‍ക്കും പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ക്രിസ്ത്യന്‍ സഹോദരി സഹോദരന്മാര്‍ക്കും ആശംസ നേരുന്നതായും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.