ബീജിംഗ്: ചൈനയില്‍ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളിലായി 33 പേര് കൊല്ലപ്പെട്ടു. ശനിയാഴ്ചയാണു രണ്ടപകടങ്ങളും ഉണ്ടായത്.
ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ അപകടത്തിലാണ് 21 പേര് കൊല്ലപ്പെട്ടത്. മലമ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് കൊക്കയിലേക്കു മറിയുകയായിരുന്നു.
സംഭവത്തില്‍ മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗന്സുവിലുണ്ടായ അപകടത്തിലാണു 12 പേര് കൊല്ലപ്പെട്ടത്.
അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: