പട്ടികജാതി മോര്‍ച്ച അംബേദ്കര്‍ ജയന്തി സമ്മേളനം ഏപ്രില്‍ 14ന്

Sunday 5 April 2015 5:59 pm IST

ആലപ്പുഴ: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 125-ാം ജന്മദിനാഘോഷം ജില്ലയില്‍ ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14ന് നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നടത്താന്‍ പട്ടികജാതി മോര്‍ച്ച ജില്ലാ ഭാരവാഹി യോഗം തീരുമാനിച്ചു. അരൂര്‍ മണ്ഡലത്തില്‍ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പെരുമ്പളം ജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ചേര്‍ത്തലയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. അജിത്ത്, അമ്പലപ്പുഴയില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍, കുട്ടനാട്ടില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജുക്കുട്ടി, കായംകുളം മണ്ഡലത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍, മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രമേശ് കൊച്ചുമുറി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പുളിയറ വേണുഗോപാല്‍, മാവേലിക്കര മണ്ഡലത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍, വെള്ളിയാകുളം പരമേശ്വരന്‍, കെ. സോമന്‍, അഡ്വ. അനൂപ് എന്നിവര്‍ പങ്കെടുക്കും. ജില്ലാ ഭാരവാഹി യോഗത്തില്‍ പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍, രമേശ് കൊച്ചുമുറി, രാജുക്കുട്ടി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.