വീടുകേന്ദ്രീകരിച്ച് അനാശാസ്യം; മൂന്നുപേര്‍ പിടിയില്‍

Sunday 5 April 2015 6:04 pm IST

മാരാരിക്കുളം: വീടുകേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ രണ്ടു സ്ത്രീകളെയും യുവാവിനെയും മാരാരിക്കുളം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരി കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് ഷെല്‍ബി ഭവനില്‍ ഷൈലജ (43), മാരാരിക്കുളം വളവനാട് ദേവസ്വം വെളിയില്‍ നജീബ് (35), ചേര്‍ത്തല നഗരസഭ 28-ാം വാര്‍ഡ് പള്ളിക്കശേരി വീട്ടില്‍ മിനി (30) എന്നിവരെയാണ് സിഐ: കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മായിത്തറ ഭാഗത്ത് വീടുകേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വീട് റെയ്ഡ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.