ഭീകരാക്രമണ ഭീഷണി: ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

Sunday 5 April 2015 6:07 pm IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടന ആക്രമണം നടത്താന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ദേശീയ സുരക്ഷാ ഏജന്‍സിയാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ മന്ദിരങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജമ്മുകാശ്മീരിലെ സാംബയിലുണ്ടായ തരത്തിലുള്ള ഫിദായിന്‍ ആക്രമണം നടക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.