ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

Sunday 5 April 2015 6:59 pm IST

399. യാഗാഗ്നിമദ്ധ്യസംഭൂതാ - യാഗാഗ്നി മദ്ധ്യത്തില്‍ പ്രത്യക്ഷയായവള്‍. ശരീരാവയവങ്ങളിലെ മാംസം ഹോമിച്ചുകഴിഞ്ഞിട്ടു ദേവി പ്രസാദിക്കുന്നില്ലെന്നു കരുതി ദേവന്മാര്‍ ശരീരത്തെ മുഴുവന്‍ ഹോമിക്കാന്‍ ഒരുങ്ങിയപ്പോള്‍ ദേവി യാഗാഗ്നിമദ്ധ്യത്തില്‍ പ്രത്യക്ഷയായി. സംഭൂതാ എന്നാണ് നാമത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. ഉദ്ഭവിച്ചവര്‍ എന്നാണു പദാര്‍ത്ഥം. ദേവിക്ക് ഉത്പത്തിയും വളര്‍ച്ചയും നാശവുമില്ല. യാഗാഗ്നി മദ്ധ്യത്തില്‍ പ്രത്യക്ഷമായ ദേവിയെ ലളിതോപാഖ്യാനം വിവരിക്കുന്നതു ഇങ്ങനെയാണ്. ''ഹുതേഷു സര്‍വമാംസേഷു പാദേഷു ച ക രേഷു ച ഹോളമിച്ഛന്നു ദേവേഷു കളേബരമശേഷതഃ പ്രാതുര്‍ബഭൂ പരമം തേജഃ പുഞ്ജമനോപമം കോടിസൂര്യപ്രതീകാശം ചന്ദ്രകോടിസുശീതലം തന്മധ്യമേ മഹാദേവീമുദയാര്‍കസമപ്രഭാം ജഗദുജ്ജീവനാകാരാം ബ്രഹ്മവിഷ്ണുശിവാത്മികാം സൗന്ദര്യസാരസീമാന്താ മാനന്ദരസസാഗരാം ജപാകുസുമമസങ്കാശാം ദാഡിമീകു സുകുമാരംബരാം സര്‍വാഭരണസംയുക്താം ശൃംഗാരൈകരസാലയാം കൃപാതരംഗിതാപാംഗനയനാലോകകൗമുദീം പാശാങ്കുശേക്ഷു കോദണ്ഡ പഞ്ചബാണലസത്കരാം താം വിലോക്യ മഹാദേവീം ദേവാസ്സര്‍വേ സ വാസവാഃ പ്രയേമുര്‍മുദിതാത്മാനോ ഭൂയോ ഭൂയോഖിലാത്മികാം'' (കൈകകളിലും കാലുകളിലുമുള്ള മാംസം മുഴുവന്‍ ഹോമിച്ചു കഴിഞ്ഞ് ശരീരം മുഴുവന്‍ ഹോമിക്കാന്‍ ദേവന്മാര്‍ ഉദ്യുക്തരായി. അപ്പോള്‍ ആ അഗ്നികുണ്ഡത്തില്‍നിന്ന് മറ്റെല്ലാ തേജസ്സുകളെക്കാളും ശ്രേഷ്ഠവും മറ്റൊന്നിനോടും ഉപമിക്കാനാകാത്തതും കോടിസൂര്യന്മാരെപ്പോലെ പ്രകാശിക്കുന്നതും കോടിചന്ദ്രന്മാരെപ്പോലെ സുശീതളവുമായ ഒരു തേജഃ പുഞ്ജം പ്രാദുര്‍ഭവിച്ചു. ആ തേജസ്സിനു നടുവില്‍ അനുത്തമമായ ഒരു ചക്രാകൃതി ദൃശ്യമായി. ചക്രാകാരമായ ആ പ്രഭാപടലത്തിനു നടുവില്‍ ഉദയസൂര്യനെപ്പോലെ പ്രഭയുള്ള മഹാദേവിയെ ദേവന്മാര്‍ ദര്‍ശിച്ചു. ... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.