തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക നല്‍കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറി പി.വി. അബ്ദുല്‍ വഹാബ്, എഐവൈഎഫ് സംസ്ഥാനസെക്രട്ടറി അഡ്വ. കെ. രാജന് എന്നിവരാണ് ഇന്ന് പത്രിക നല്‍കുന്നത്.
പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. നാളെ രാവിലെ 11 ന് സൂഷ്മ പരിശോധന നടക്കും. ഏപ്രില്‍ 20 രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്. വൈകിട്ട് അഞ്ചിന് വോട്ടെണ്ണും. പി. രാജീവ്, എം.പി. അച്യുതന്, വയലാര്‍ രവി എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.
സിപിഎമ്മിലെ കെ.കെ. രാഗേഷ് നേരത്തെ പത്രിക നല്‍കിയിട്ടുണ്ട്. രാകേഷിന് പുറമെ വയലാര്‍രവിക്കും വഹാബിനും നിലവിലുള്ള സാഹചര്യത്തില്‍ ജയം സുനിശ്ചിതമാണ്. വയലാര്‍ രവിയും അബ്ദുല്‍ വഹാബും രാവിലെ 11.30നാണ് പത്രിക നല്‍കുന്നത്. കെ. രാജന് ഉച്ചക്ക് 1.30നും നിയമസഭാസെക്രട്ടറിക്ക് മുമ്പാകെ പത്രിക സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: