ന്യൂദല്‍ഹി : ചൈത്യഭൂമിക്ക് സമീപം മഹാത്മാ അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാന്‍ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ ഭൂമി മഹാരാഷ്ട്ര സര്‍ക്കാരിന് കൈമാറി . പ്രധാനമന്ത്രി നരേന്ദമോദി മുന്‍കൈ എടുത്തതിനെ തുടര്‍ന്നാണ് ദീര്‍ഘകാലമായി തടസ്സപ്പെട്ട് കിടന്നിരുന്ന ഭൂമി കൈമാറല്‍ യാഥാര്‍ത്ഥ്യമായത്
മഹാത്മാ അംബേദ്കറുടെ അന്ത്യവിശ്രമ സ്ഥലമായ ചൈത്യഭൂമിക്ക് സമീപം ഇന്ദു മില്‍സ് കോമ്പൗണ്ടിലാണ് 12 ഏക്കര്‍ സ്ഥലം സ്മാരക നിര്‍മ്മാണത്തിന് കൈമാറാന്‍ ധാരണയായത് .
പ്രധാനമന്ത്രി നരേന്ദ്ര മോദി , മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് , കേന്ദ്ര ടെക്സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സന്തോഷ് ഗാംഗ് വാര് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഭൂമി കൈമാറല്‍ കരാര്‍ ഒപ്പുവച്ചത്
അംബേദ്കര്‍ സ്മാരകത്തിന് മുന്‍ കൈ എടുത്തതിന് മോദിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നന്ദി പറഞ്ഞു . അംബേദ്കര്‍ സ്മാരക നിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഫട്നാവിസ് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: