ന്യൂദല്‍ഹി: പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. കേസ് രാഷ്ട്രീയപ്രധാന്യമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ 2013 സെപ്റ്റംബര്‍ മാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ വിചാരണ കോടതി വിധി പിന്നീട് കേരള ഹൈക്കോടതി ശരിവെച്ചു. അത് ചോദ്യം ചെയ്ത് മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന മുസ്തഫയുടെ ആവശ്യം നിരാകരിച്ച സുപ്രീംകോടതി കേസ് രാഷ്ട്രീയ പ്രധാന്യമുള്ളതാണെന്ന് നിരീക്ഷിച്ചു.
കേസിലെ പ്രതിയായ പി.ജെ.തോമസിന്റെ ഹര്‍ജിക്കൊപ്പം ടി.എച്ച്.മുസ്തഫയുടെ ഹര്‍ജിയും പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതനന്ദന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: