തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന് രംഗത്ത്. മാണിയെയും പി സി ജോര്‍ജിനെയും രക്ഷിക്കാന്‍ മുഖ്യമന്ത്രി ഓടി നടക്കുകയാണ്.
ഇങ്ങനെയാണെങ്കില്‍ ജനങ്ങളുടെ കാര്യം ആര് നോക്കുമെന്നും സതീശന് ചോദിച്ചു. രാവിലെ ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതിയിലാണ് സതീശന് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
സര്‍ക്കാരിന് അഴിമതിക്കാരെ സംരക്ഷിക്കേണ്ട ബാധ്യതയില്ല. കോണ്‍ഗ്രസ് അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്നാണ് പൊതുജനം കരുതുന്നത്.ഈ തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ വിപരീത ഫലം ചെയ്യുമെന്നും സതീശന് ആരോപിച്ചു.
എന്നാല്‍ ഒരുവശം മാത്രം ചിന്തിച്ച് മുഖ്യമന്ത്രിയെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്ന നിലപാടുമായി എ ഗ്രൂപ്പ് നേതാക്കളും യോഗത്തില്‍ രംഗത്തെത്തി. എം.എം.ഹസന്, പി.സി.വിഷ്ണുനാഥ് എംഎല്‍എ എന്നിവരാണ് യോഗത്തില്‍ മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: