ജോസ് കെ. മാണി ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിതയുടെ കത്ത്

Tuesday 7 April 2015 12:12 am IST

തിരുവനന്തപുരം: സരിതാ എസ്. നായര്‍ ജയിലില്‍ നിന്നും എഴുതിയ കത്ത് പുറത്തായി. 46 പേജുള്ള കത്തിന്റെ ചില ഭാഗങ്ങളാണ് പുറത്തായത്. ജോസ് കെ. മാണി ലൈംഗികമായി ഉപയോഗിച്ചെന്ന് കത്തില്‍ ആരോപിക്കുന്നു. കോട്ടയത്തെ എം.പി ഓഫിസിലേക്ക് വിളിച്ചു വരുത്തിയെന്നും ഡല്‍ഹിയിലെ പ്രോജക്റ്റിന്റെ വിഷയമായി പോയപ്പോള്‍ ഫഌറ്റില്‍ വിളിച്ചുവരുത്തി ശാരീരികമായി പീഡിപ്പിച്ചുവെന്നും കത്തില്‍ ആരോപിക്കുന്നു. ടീം സോളാര്‍ കാരണം എനിക്ക് നഷ്ടമായത് എന്നെത്തന്നെയാണ്. മന്ത്രിമാരും എം.പിമാരും കാര്യം നടത്തി തരാം എന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ദുരുപയോഗം ചെയ്തതായി കത്തില്‍ പറയുന്നു. ബിസിനസ് കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് ശരീരം കാഴ്ചവെക്കേണ്ടി വന്നുവെന്നും ഒടുവില്‍ കേസില്‍ കുടുക്കിയപ്പോള്‍ തന്നെ വ്യഭിചാരിയാക്കി തള്ളിപ്പറഞ്ഞുവെന്നും കത്തിലുണ്ട്. വാഗ്ദാനം ചെയ്ത എന്റെ പ്രോജക്ടിന് വേണ്ടി വീണ്ടും വീണ്ടും കയറിയിറങ്ങുമ്പോള്‍ പിന്നെയും പിന്നെയും ശരീരം കൊടുക്കേണ്ടി വന്നു. കെപിസിസി സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ സഹായം വാഗ്ദാനം ചെയ്ത് തന്നെ ചെന്നൈ ട്രൈഡന്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ഉപയോഗിച്ചു. കത്തില്‍ പറയുന്നു. എന്നാല്‍ കത്ത് തന്റേതല്ലെന്നും വാര്‍ത്തകള്‍ വ്യാജമാണെന്നും സരിത പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.