ചരക്കുലോറി ഉടമകള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി

Tuesday 7 April 2015 11:02 am IST

തിരുവനന്തപുരം: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ചരക്കുലോറി ഉടമകള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ലോറി ഉടമകളുടെ അസോസിയേഷന്‍ നേതാക്കളുമായി മുഖൃമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് സമരം പിന്‍വലിച്ചത്. ചെക്ക്‌പോസ്റ്റ് കൗണ്ടറുകളുടെ എണ്ണം 14 ആക്കി ഉയര്‍ത്തി, അവയുടെ പ്രവര്‍ത്തനം മുഴുവന്‍ സമയവുമാക്കും. സംയോജിത ചെക്ക്‌പോസ്റ്റ് നിര്‍മ്മിക്കാനായി സ്ഥലമെറ്റെടുപ്പിനുള്ള, ഹൈക്കോടതി സ്‌റ്റേ നീക്കാന്‍ നടപടിയെടുക്കും. ഗുജറാത്ത് മാതൃകയില്‍ സ്‌കാനിംഗ് മെഷീനുകള്‍ സ്ഥാപിക്കാനും ധാരണയായി. വാഹനങ്ങളിലെ ജീവനക്കാര്‍ക്കായി വാളയാറില്‍ കുടിവെള്ളമെത്തിക്കുകയും സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും ചെയ്യും.കൂടാതെ പ്രഥമികാവശൃങള്‍ക്കായി അഞ്ച് ഇ ടോയിലെറ്റുകളും സ്ഥാപിക്കും. ധനകാരൃമന്ത്രി കെ എം മാണി, എക്‌സൈസ്, വനം, മോട്ടാര്‍ വാഹന വകുപ്പുകളിലെ ഉദ്ദേൃാഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ നല്‍കിയ വാഗദാനങ്ങള്‍ പാലിച്ചില്ലെന്ന് സമരസമിതി ആരോപിച്ചു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ പുരേഗതിയുണ്ടായില്ലെങ്കില്‍ ഒരു മാസത്തിനുശേഷം വീണ്ടും സമരം തുടങ്ങുമെന്ന് സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം ഒന്നു മുതലാണ് ലോറി ഉടമകള്‍ അനിശ്ചിതകാലസമരം തുടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.