കോട്ടയം: ജോസ് കെ മാണി എംപിക്ക് പിന്തുണയുമായി ഭാര്യ നിഷാ ജോസ് രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണു നിഷ ഭര്‍ത്താവിനെതിരായ ആരോപണങ്ങളെ തള്ളികൊണ്ട് പിന്തുണ പ്രഖ്യാപിച്ചത്.
“ഈ പരിപ്പ് ഇവിടെ വേവില്ല” എന്നു പറയുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ വിശ്വാസ്യതയും ബഹുമാനവും ഒരു പുരുഷനും സ്ത്രീക്കും സൗജന്യമായി ലഭിക്കില്ലെന്നും പെരുമാറ്റത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും മാത്രമേ ഇതു നേടാനാവു എന്നും പറയുന്നു.
തന്റെ ഭര്‍ത്താവിനു കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. സ്വബോധമുള്ള ആരും ജോസ് കെ മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിശ്വസിക്കില്ലെന്നും നിഷ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: