ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മാന്നാറില്‍ പങ്കെടുത്ത പരിപാടി പാര്‍ട്ടി വിലക്കിയിരുന്നില്ലെന്ന് ജി സുധാകരന്.
വിഎസിനോട് കൂറുള്ളവരല്ല അന്ന് ജയ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലാണ് നില്‍ക്കുന്നതെന്ന് എല്ലാവരും മനസിലാക്കണമെന്ന് പറഞ്ഞ സുധാകരന് മാന്നാറിലെ പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടിയെ വിഎസ് അറിയിച്ചിരുന്നില്ലെന്നും വ്യക്തമാക്കി.
രക്തസാക്ഷികളെ ആദരിക്കാനുള്ള അധികാരം പാര്‍ട്ടിക്കു മാത്രമാണെന്നും ആലപ്പുഴ ജില്ലയില്‍ ഏതു പരിപാടിയിലും വിഎസിനു പങ്കെടുക്കാമെന്നും അദേഹം പറഞ്ഞു. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണു സുധാകരന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: