തിരുവനന്തപുരം: കേരളത്തിലെ ടൂറിസം കമ്പനികളെയും അനുബന്ധ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് കേരള ടൂറിസം ആന്റ് ലെഷ്വര്‍ എക്സ്പോ ദുബായില്‍ സംഘടിപ്പിക്കുന്നു.
ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഗ്ലോബല്‍ മീഡിയാ ഈവന്റ്സ് സംഘടിപ്പിക്കുന്ന കേരള ടൂറിസം ആന്റ് ലെഷ്വര്‍ എക്സ്പോ ദുബായ് എയര്‍പോര്‍ട്ട് റോഡിലുള്ള ലീ മെറിഡിയന് ഹോട്ടലില്‍ ജൂണ്‍ 12, 13 തീയതികളിലാണ് നടക്കുക.
കേരളത്തിലെ പ്രമുഖ ടൂറിസം സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങി ടൂറിസം മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങളില്‍നിന്നുള്ള മുപ്പതോളം സംരംഭകര്‍ എക്സിബിഷനില്‍ പങ്കെടുക്കുമെന്ന് ദുബായ് ഗ്ലോബല്‍ മീഡിയാ ഈവന്റ്സ് മാനേജിംഗ് ഡയറക്ടര്‍ പി.എ. ലിയാഖത്ത് അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈവന്റ്സ് സംഘടിപ്പിക്കുന്ന ടൂറിസം എക്സിബിഷനില്‍ കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സതേണ്‍ റീജണല്‍ സഹകരിക്കുമെന്ന് ട്രഷറര്‍ സുരേഷ്കുമാറും ഡയറക്ടര്‍ അഡ്വ. ഷിബു പ്രഭാകരനും പറഞ്ഞു.
ജൂണ്‍ 12ന് നടക്കുന്ന എക്സിബിഷന് ഉദ്ഘാടന ചടങ്ങില്‍ കേരളത്തില്‍നിന്ന് പ്രമുഖര്‍ പങ്കെടുക്കും. സമാപനചടങ്ങില്‍ തെരഞ്ഞെടുക്കുന്ന മികച്ച രണ്ട് പ്രദര്‍ശകര്‍ക്ക് ഗ്ലോബല്‍ ടൂറിസം അവാര്‍ഡ് നല്കി ആദരിക്കും. പ്രദര്‍ശകര്‍ക്കായി പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ട് സെമിനാറുകളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: