മൂലമറ്റം പൊട്ടിത്തെറി: പൊള്ളലേറ്റ രണ്ടാമത്തെ എഞ്ചിനീയറും മരിച്ചു

Thursday 30 June 2011 11:22 am IST

കൊച്ചി: മൂലമറ്റം പവര്‍ഹൗസിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പൊള്ളലേറ്റ തിരുവനന്തപുരം കിളിമാനൂര്‍ ജലജമന്ദിരം വീട്ടില്‍ കരുണാകരന്റെ മകന്‍ കെ.എസ്‌. പ്രഭ(50) ആണ്‌ മരിച്ചത്‌. പവര്‍ഹൗസിലെ അസിസ്റ്റന്റ്്‌ എഞ്ചിനീയറായിരുന്നു ഇദ്ദേഹം. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രഭ ഇന്ന്‌ രാവിലെ പത്തോടെയാണ്‌ മരിച്ചത്‌. സ്ഫോടനത്തില്‍ പൊള്ളലേറ്റ സബ്‌ എഞ്ചിനീയര്‍ മെറിന്‍ ഐസക്‌ (28) കഴിഞ്ഞ ശനിയാഴ്ചയാണ്‌ മരിച്ചത്‌.
കഴിഞ്ഞ ഇരുപതിന്‌ വൈകിട്ടാണ്‌ മൂലമറ്റം പവര്‍ സ്റ്റേഷനില്‍ പൊട്ടിത്തെറിയുണ്ടായത്‌. പവര്‍ഹൗസിലെ കണ്‍ട്രോള്‍ പാനലിന്‌ സമീപത്ത്‌ ജോലി ചെയ്തുകൊണ്ടിരിക്കെയാണ്‌ ഇരുവര്‍ക്കും പൊള്ളലേറ്റത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.