എക്‌സൈസ് പരിശോധന; 129 കേസുകളിലായി 137 പേരെ അറസ്റ്റ് ചെയ്തു

Tuesday 7 April 2015 6:30 pm IST

ആലപ്പുഴ: എക്‌സൈസ് വകുപ്പ് കഴിഞ്ഞമാസം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 180 ലിറ്റര്‍ കോടയും മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തതായി ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു. നാലു എന്‍ഡിപിഎസ് കേസുകളിലും 129 അബ്കാരി കേസുകളിലായി 137 പേരെ അറസ്റ്റ് ചെയ്തു. 1.9 ലിറ്റര്‍ ചാരായം, 175.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 32.9 ലിറ്റര്‍ അരിഷ്ടം, .717 ഗ്രാം കഞ്ചാവ്, 10 ലിറ്റര്‍ കളള്, 52 ലിറ്റര്‍ ബിയര്‍ എന്നിവയും പിടിച്ചെടുത്തു. 44 വിദേശമദ്യ ഷോപ്പുകളും 1,131 കള്ളു ഷാപ്പുകളും പരിശോധിച്ചു. 27 വിദേശ മദ്യ സാമ്പിളും 440 കളള് സാമ്പിളും ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. വ്യാജമദ്യനിര്‍മ്മാണം, വിപണനം, മദ്യകടത്ത്, മയക്കുമരുന്നിന്റെ ഉപഭോഗം/വിപണനം എന്നിവയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0477 2252049 എന്ന ഫോണ്‍ നമ്പരില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.